ക്രൂഡോയിൽ വില ബാരലിന് 28 ഡോളർ

Posted on: January 18, 2016

Crude-Oil-Big

ദുബായ് : ക്രൂഡോയിൽ വില ബാരലിന് രണ്ട് ഡോളർ കുറഞ്ഞ് 28 ഡോളറിന് താഴെയെത്തി. ഉപരോധം അവസാനിച്ചതോടെ ഇറാൻ എണ്ണവിപണിയിൽ സജ്ജീവമായതാണ് വിലകുറയാനുള്ള കാരണം.

2003 ലെ വിലനിലവാരത്തിലേക്കാണ് വിപണി ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്. എണ്ണവില ബാരലിന് 20 ഡോളർ വരെ താഴ്ന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് ധനകാര്യവിദഗ്ധരുടെ നിഗമനം.