ഐസിഐസിഐ ബാങ്കിന് 2,889 കോടി അറ്റാദായം

Posted on: January 30, 2015

ICICI-Bank-big

മുംബൈ : ഐസിഐസിഐ ബാങ്കിന് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 2,889 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ (2532 കോടി) 14 ശതമാനം വളർച്ചകൈവരിച്ചു. മൊത്തവരുമാനം 2013 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിനേക്കാൾ (14,256 കോടി) 9 ശതമാനം വർധിച്ച് 15,527 കോടി രൂപയായി.

നിക്ഷേപം 12 ശതമാനം വർധിച്ച് 3.5 ലക്ഷം കോടി രൂപയായി. വായ്പ 13 ശതമാനം വർധിച്ച് 3.75 ലക്ഷം കോടി രൂപയായി. കാസ 44 ശതമാനം. മൊത്ത നിഷ്‌ക്രിയ ആസ്തി 3.40 (3.12 %) ശതമാനമായി