ടിസിഎസ് വികസിപ്പിച്ച 5 ജി സാങ്കേതികവിദ്യയുമായി എയർടെൽ

Posted on: June 23, 2021

മുംബൈ : രാജ്യത്ത് 5 ജി നെറ്റ് വര്‍ക്ക് സംവിധാനം ഒരുക്കാനായി എയര്‍ടെല്ലും ടാറ്റാഗ്രൂപ്പും സഹകരണത്തിന്. ഓപ്പണ്‍ റേഡിയോ ആക്‌സസ് നെറ്റ് വര്‍ക്ക് (ഓ-റാന്‍) അടിസ്ഥാനമാക്കി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് വികസിപ്പിച്ച 5 ജി സൊലൂഷന്‍ ആണ് എയര്‍ടെല്‍ ഉപയോഗിക്കുക.

തദ്ദേശീയമാി വികസിപ്പിച്ച ഈ സംവിധാനം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 2022 ജനുവരിയില്‍ പരീക്ഷിക്കുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. 2022 മുതല്‍ വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ ഈ സംവിധാനം ലഭ്യമാകുമെന്നും ഇരു കമ്പനികളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ആഗോള നിലവാരത്തിനനുസരിച്ചാണ് 5 ജി സൊലുഷന്‍ തയ്യാറാക്കിയിരിക്കുന്നത്. എയര്‍ടെല്‍ വിജയകരമായി പരീക്ഷിച്ച് നടപ്പാക്കിയാല്‍ സംവിധാനം മറ്റു രാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യാനാകുമെന്നും ഇന്ത്യക്ക് പുതിയ അവസരങ്ങളാകും ഇതിലൂടെ ലഭിക്കുകയെന്നും എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടറും സി. ഇ. ഒ. യുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

TAGS: Airtel | TCS |