സ്റ്റേറ്റ് ബാങ്കിന് 6,451 കോടി രൂപ അറ്റാദായം

Posted on: May 22, 2021

മുംബൈ : പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.ക്ക് മാര്‍ച്ച് 31-ന് അവസാനിച്ച നാലാം
ത്രൈമാസത്തില്‍ 6,450.75 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80.14 ശതമാനം വര്‍ധന. മുന്‍വര്‍ഷം ഇതേകാലത്ത് 3,580.8 കോടിയായിരുന്നു ഇത്. 2020-21 സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 20,410 കോടി രൂപയാണ്.

2019-’20 സാമ്പത്തിക വര്‍ഷത്തെ 14,488 കോടി രൂപയെക്കാള്‍ 40.89 ശതമാനം അധികം. മികച്ച പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തികവര്‍ഷം ഓഹരിയൊന്നിന് നാലുരൂപ വീതം ലാഭവീതം നല്‍കാനും ബാങ്ക് തീരുമാനിച്ചു. 2021 ജൂണ്‍ 18 ആണ് റെക്കോഡ് തീയതിയായി തീരുമാനിച്ചിട്ടുള്ളത്.

നികുതിക്കു മുമ്പുള്ള ലാഭം മുന്‍വര്‍ഷത്തെ 4,970.04 കോടിയില്‍നിന്ന് 8,649.12 കോടി രൂപയായി ഉയര്‍
ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 2020 സാമ്പത്തിക വര്‍ഷം നാലാം ത്രൈമാസത്തില്‍ 6.15 ശതമാനത്തില്‍നിന്ന് 4.98ശതമാനമായി കുറഞ്ഞു.

ഇക്കാലയളവില്‍ അറ്റ നിഷ്‌ക്രിയ ആസ്തി 2.23 ശതമാനത്തില്‍നിന്ന് 1.50 ശതമാനമായും താഴ്ത്തിട്ടുണ്ട്.
അതേസമയം മൂന്നാം ത്രൈമാസത്തില്‍ 4.77 ശതമാനത്തില്‍നിന്ന് മൊത്തം നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നു. നിക്ഷേപങ്ങളില്‍ 13.56 ശതമാനം വര്‍ധന യുണ്ടായി.

ത്രൈമാസത്തില്‍ ബാങ്കിന്റെ പ്രൊവിഷന്‍ ഫണ്ടില്‍ 18.11 ശതമാനത്തിന്റ കുറവുണ്ടായിട്ടുണ്ട്. പ്രൊവിഷന്‍ കവറേജ് റേഷ്യം മുന്‍വര്‍ഷത്തെ 83.62 ശതമാനത്തില്‍നിന്ന 87.75 ശതമാനമായി ഉയര്‍ന്നു.

TAGS: SBI |