വടകരയിൽ കെ.കെ. രമ ലീഡ് നിലനിർത്തുന്നു

Posted on: May 2, 2021

കോഴിക്കോട് : വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ.രമ ലീഡ് നിലനിർത്തുന്നു. മഞ്ചേശ്വരത്ത് എ.കെ.എം അഷറഫ് 3000 വോട്ടുകൾക്ക് മുന്നിലാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പിന്നിലാണ്.

താനൂരിൽ പി.കെ.ഫിറോസ് 2000 ലേറെ വോട്ടുകളുടെ ലീഡ്. കൊച്ചിയിൽ കെ. ജെ. മാക്‌സിയുടെ ലീഡ് 5000 കടന്നു. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ലീഡ് ചെയ്യുന്നു.

പാലക്കാട് ഇ. ശ്രീധരന്റെ ലീഡ് 2136 വോട്ടുകളിലേക്ക് കുറഞ്ഞു.