May 2024
ആദായനികുതി റിട്ടേൺ സമർപ്പിച്ചവർ അഞ്ച് കോടി കടന്നു ; അവസാന തീയതി ജനുവരി 10
Posted on: January 7, 2021
മുംബൈ : രാജ്യത്ത് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം അഞ്ചുകോടി കടന്നു. ജനുവരി നാലുവരെയുള്ള കണക്കനുസരിച്ച് 5.01 കോടി റിട്ടേണുകളാണ് ലഭിച്ചതെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. വ്യക്തിഗത നികുതിദായകര്‍ക്ക് ജനുവരി പത്തുവരെയും കമ്പനികള്‍ക്ക് ഫെബ്രുവരി 15 വരെയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകളനുസരിച്ച് വ്യക്തിഗത ആദായനികുതികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം, വ്യവസായ സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും റിട്ടേണുകളുടെ എണ്ണം കൂടി. 2019-’20 അസസ്മെന്റ് വര്‍ഷത്തില്‍ അവസാന ദിവസമായ ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് ആകെ 5.63 കോടി റിട്ടേണുകളായിരുന്നു സമര്‍പ്പിച്ചത്.
TAGS: Income Tax |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന