എയർ ഏഷ്യ വിമാനം കാണാതായി

Posted on: December 28, 2014

Indonesia-AirAsia-A320-Big

ഇന്തോനേഷ്യയിലെ സുരബായയിൽ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർഏഷ്യ വിമാനം കാണാതായി. ഞായറാഴ്ച രാവിലെ പ്രാദേശികസമയം 6.17 ന് ശേഷം ജക്കാർത്ത എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.

സിംഗപ്പൂർ സമയം രാവിലെ 8.30 ന് ചാംഗി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. 155 യാത്രക്കാരും 7 വിമാനജീവനക്കാരും ഉൾപ്പടെ 162 പേരാണ് എയർബസ് എ 320-200 വിമാനത്തിലുണ്ടായിരുന്നത്. QZ 8501 ഫ്‌ളൈറ്റാണ് അപ്രത്യക്ഷമായത്.