എസ് ബി ഐയിൽ വി ആർ എസ് ; യോഗ്യതയുള്ളത് 30,000 പേർ

Posted on: September 7, 2020

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 55 വയസ് കഴിഞ്ഞവരും 25 വർഷം സർവീസ് പൂർത്തിയാക്കിയവരുമായ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. വി ആർ എസ് പദ്ധതിയുടെ ഡ്രാഫ്റ്റ് ഡയറക്ടർ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ ഓഫീസർ വിഭാഗത്തിൽ 11,565 പേരും ക്ലറിക്കൽ തസ്തികയിൽ 18,625 പേരും ഉൾപ്പടെ 30,190 ജീവനക്കാർ വി ആർ എസിന് അർഹരാണ്. ഈ വർഷം ഡിസംബർ ഒന്നു മുതൽ 2021 ഫെബ്രുവരി അവസാനം വരെ ഇതിനായി അപേക്ഷിക്കാം.

അർഹതയുള്ളവരിൽ 30 ശതമാനം പേർ വി ആർ എസ് എടുത്താൽ ഇപ്പോഴത്തെ ശമ്പള സ്‌കെയിൽ അനുസരിച്ച് എസ് ബി ഐ ക്ക് വർഷന്തോറും 2,170.85 കോടി രൂപ ലാഭമുണ്ടാകും. 2020 മാർച്ച് 31 ലെ കണക്കൂകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2,49,448 ജീവനക്കാരാണുള്ളത്.

സ്റ്റേറ്റ് ബാങ്ക് 2011 ൽ ആണ് ആദ്യം വി ആർ എസ് പ്രഖ്യാപിച്ചത്. ലയനത്തിന് മുന്നോടിയായി 2017 ൽ എസ് ബി ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കിയിരുന്നു.