സ്മാർട്ട്‌സിറ്റി ആദ്യ ടവർ ജൂണിൽ

Posted on: December 19, 2014

Smart-City-Kochi-CS

സ്മാർട്ട്‌സിറ്റിയുടെ ആദ്യ ഐടി ടവർ 2015 ജൂണിൽ തുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊച്ചിയിൽ സ്മാർട്ട്‌സിറ്റി ഡയറക്ടർബോർഡ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ 6,000 തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഐടി ടവർ എസ് സി കെ 01 ന് ആറര ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. നിർമണം പൂർത്തിയാകുമ്പോൾ ലീഡ് പ്ലാറ്റിനം റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി കെട്ടിടസമുച്ചയങ്ങളിലൊന്നാകും. 246 ഏക്കറിൽ 88 ലക്ഷം ചതുരശശ്രയടി വിസ്തീർണത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി പുരോഗമിക്കുന്നത്.

TAGS: Smartcity Kochi |