ടിപിജി കാപ്പിറ്റലും എൽ കാറ്റർട്ടണും ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപം നടത്തി

Posted on: June 14, 2020

മുംബൈ : ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് വീണ്ടും നിക്ഷേപം. ആഗോള അസറ്റ് കമ്പനിയായ ടിപിജി കാപ്പിറ്റൽ ജിയോ പ്ലാറ്റ്‌ഫോംസിൽ 4,546.80 കോടിയും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എൽ കാറ്റർട്ടൺ 1894.50 കോടി രൂപയും നിക്ഷേപിക്കും. ടിപിജിക്ക് ജിയോ പ്ലാറ്റ്‌ഫോസിന്റെ 0.93 ശതമാനവും എൽ കാറ്റർട്ടണിന് 0.39 ശതമാനവും ഓഹരികൾ ലഭിക്കും.

ഈ നിക്ഷേപകങ്ങളും ഉൾപ്പടെ ജിയോ കഴിഞ്ഞ 8 ആഴ്ചയിൽ 10 നിക്ഷേപകർക്ക് കമ്പനിയുടെ 22.3 ശതമാനം ഓഹരികൾ വിറ്റു. 2020 ഏപ്രിൽ 22 മുതൽ പ്രമുഖ ആഗോള നിക്ഷേപകരായ ഫേസ് ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണർ, ജനറൽ അറ്റ്‌ലാന്റിക്, കെകെആർ, മുബദാല, എ ഡി ഐ എ, ടി പി ജി, എൽ കാറ്റർട്ടൺ എന്നിവരിൽ നിന്ന് ജിയോ 104,326.95 കോട രൂപ സമാഹരിച്ചു.

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ചെറുകിട ബിസിനസുകളെയും സേവിക്കുന്ന ആഗോള സാങ്കേതിക ബിസിനസുകളിൽ നിക്ഷേപം നടത്തിയതിന്റെ ട്രാക്ക് റെക്കോർഡാണ് ഞങ്ങളെ ആകർഷിച്ചതെന്ന് പുതിയ രണ്ടു നിക്ഷേപകരെയും സ്വാഗതം ചെയ്തുകൊണ്ട് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.