അദാനിക്ക് 45000 കോടിയുടെ സൗരോര്‍ജ കരാര്‍

Posted on: June 10, 2020

ന്യൂഡല്‍ഹി : പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി ഗ്രീന്‍ എനര്‍ജി ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉല്‍പാദനക്കരാര്‍ സ്വന്തമാക്കി. സര്‍ക്കാരിന്റെ പുനരുപയോഗ ഊര്‍ജ പ്രോത്സാഹന ഏജന്‍സിയായ എസ്ഇസിഐയില്‍നിന്ന്, 8 ഗിഗാവാട്‌സ് സൗരോര്‍ജ ഉത്പാദനത്തിനും 2 ഗിഗാവാട്‌സ് സോളര്‍ പാനല്‍ നിര്‍മാണത്തിനുമായി 45000 കോടി രൂപ മുതല്‍ മുടക്കാനുള്ള കരാറാണ് അദാനി കരസ്ഥമാക്കിയത്.

സൗരോര്‍ജം യൂണിറ്റിന് 2.92 രൂപയാണ് കമ്പനിക്കു കിട്ടുക. 25 വര്‍ഷത്തേക്കാണു കരാര്‍. 2 ഗിഗാവാട്‌സ് പ്ലാന്റ് 2022 ല്‍ സജ്ജമാക്കും. ബാക്കി വര്‍ഷം 2 ഗിഗാവാട്‌സ് എന്ന കണക്കില്‍ 2025 ആകുമ്പോഴേക്ക് ഉത്പാദനം തുടങ്ങും. പ്ലാന്റുകള്‍ രാജ്യത്തു പലയിടത്തായിട്ടായിരിക്കും.

2025 ല്‍ 25 ഗിഗാവാട്‌സ് ഹരിത വൈദ്യുതോത്പാദനശേഷിയാണു കമ്പനിയുടെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.

TAGS: Adani Group |