ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന് ഹൈക്കോടതി

Posted on: December 8, 2014

DLF-Chilavanoor-Big

കൊച്ചി ചിലവന്നൂർ കായലോരത്തെ ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടു. ഡിഎൽഎഫ് തീരുദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കോടതി സ്ഥിരീകരിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്നും കോടതി നിർദേശിച്ചു.

അഞ്ച് ടവറുകളിലായി അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ചിലവന്നൂരിൽ ഡിഎൽഎഫ് റിവർസൈഡ് ഫ്‌ലാറ്റ് നിർമ്മിച്ചിട്ടുള്ളത്. 2007 ലാണ് ഡിഎൽഎഫ് നിർമാണം ആരംഭിച്ചത്. 384 ഫ്‌ലാറ്റുകളാണ് ഈ സമുച്ചയത്തിലുള്ളത്. സിആർഇസഡ് സോൺ വൺ കാറ്റഗറിയിലുള്ള സ്ഥലമാണ് ചിലവന്നൂരിലേത്. 100 മീറ്റർ സംരക്ഷണ പരിധി ഉണ്ടായിരിക്കെ അതു മറികടന്നാണ് ഡിഎൽഎഫിന് നിർമാണാനുമതി നൽകിയത്.