മാൾ ഓഫ് ഇന്ത്യ നവംബറിൽ തുറക്കും

Posted on: September 27, 2015

DLF-Mall-of-India-Big

ന്യൂഡൽഹി : ഡിഎൽഎഫ് നോയിഡയിൽ നിർമ്മിച്ചുവരുന്ന മാൾ ഓഫ് ഇന്ത്യ നവംബറിൽ പ്രവർത്തനമാരംഭിക്കും. ഒക്‌ടോബർ അവസാനവാരം മൾട്ടിപ്ലെക്‌സുകൾ തുറക്കും. 2012 ൽ നിർമാണം തുടങ്ങിയ മാൾ ഓഫ് ഇന്ത്യയ്ക്ക് 1,700 കോടി രൂപയാണ് മുതൽമുടക്ക്. 20 ലക്ഷം ചതുരശ്രയടി വിസ്തീർണമാണ് മാൾ ഓഫ് ഇന്ത്യയ്ക്കുള്ളത്.

450 റീട്ടെയ്ൽ യൂണിറ്റുകൾ, ഏഴ് സ്‌ക്രീൻ സിനിമ, 1,000 പേർക്ക് ഇരിക്കാവുന്ന ഫുഡ്‌കോർട്ട്, 22 റെസ്‌റ്റോറന്റുകൾ എന്നിവ മാൾ ഓഫ് ഇന്ത്യയിലുണ്ട്. പ്രതിവർഷം വാടകഇനത്തിൽ 200 കോടി രൂപയുടെ വരുമാനമാണ് ഡിഎൽഎഫ് പ്രതീക്ഷിക്കുന്നത്.

TAGS: DLF | Mall Of India | Noida |