May 2024
എസ്. ബി. ഐ. കാര്‍ഡ്സ് ഐ. പി. ഒ. മാര്‍ച്ച് രണ്ടിന്
Posted on: February 21, 2020
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ എസ്. ബി. ഐ. കാര്‍ഡ്സ് ആന്റ് പേമെന്റ് സര്‍വീസസിന്റെ ഐ. പി. ഒ. മാര്‍ച്ച് രണ്ടിനു തുടങ്ങും.
മാര്‍ച്ച് അഞ്ചിന് ക്ലോസ് ചെയ്യും. ആകെ 13.05 കോടി ഓഹരികളാണ് വിറ്റഴിക്കുക. ബി. എസ്. ഇ. യിലും എന്‍. എസ്. ഇ. യിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും. മാര്‍ച്ച് 16 ഓടെ ലിസ്റ്റിംഗ് ഉണ്ടാകുമെന്നാണ് പ്രോസ്പെക്ടസില്‍ പറയുന്നത്.
18 ശതമാനം വിപണിവിഹിതമുള്ള കമ്പനിക്ക് ഒരു കോടിയിലധികം ഉപഭോക്താക്കളാണുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ആറു മാസക്കാലത്ത് കമ്പനിയുടെ വരുമാനത്തില്‍ 36 ശതമാനത്തിന്റെയും ലാഭത്തില്‍ 78 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
TAGS: SBI Cards |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന