എസ് ബി ഐ കാർഡ്‌സ് ഐപിഒ വരുന്നു

Posted on: August 16, 2019

ന്യൂഡൽഹി : ക്രെഡിറ്റ് കാർഡ് കമ്പനിയായ എസ് ബി ഐ കാർഡ്‌സ് ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഈ വർഷം അവസാന ക്വാർട്ടറിൽ ഇഷ്യു നടത്താനാണ് ആലോചന. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രെഡിറ്റ് കാർഡ് സേവനദാതാക്കളാണ് എസ് ബി ഐ കാർഡ്‌സ്. 1998 ൽ ആരംഭിച്ച എസ് ബി ഐ കാർഡ്‌സിന് 60 ലക്ഷത്തിലേറെ ഉപയോക്താക്കളാണുള്ളത്.

എസ് ബി ഐ കാർഡ്‌സിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 74 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ശേഷിക്കുന്ന 26 ശതമാനം കാർലൈൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.