എസ് ബി ഐ എടിഎം വഴി ഇനി 20,000 രൂപ മാത്രം

Posted on: October 30, 2018

കൊച്ചി : ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ് ബി ഐയുടെ എടിഎമ്മിലൂടെ ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവിലെ 1 ദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്.

ഒറ്റ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. എസ് ബി ഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല.

TAGS: SBI | SBI Cards |