ആദായനികുതി പരിധി ഉയർത്തൽ : വരുമാന നഷ്ടം 40,000 കോടി

Posted on: February 1, 2020

ന്യൂഡൽഹി : ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചതിലൂടെ 40,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. ആദായനികുതിയിൽ വൻ ഇളവുകളാണ് ഇന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. അഞ്ച് മുതൽ ഏഴരലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു.

ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായും 10 ലക്ഷം മുതൽ 12.5 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി നിലവിലുള്ള 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായും കുറച്ചു.12.50 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായും കുറച്ചു. അഞ്ച് കോടി രൂപ വരെ വരുമാനമുള്ള കമ്പനികൾക്ക് ഓഡിറ്റിംഗ് വേണ്ട.