റിലയൻസിന്റെ വിപണിമൂല്യം 10 ലക്ഷം കോടി പിന്നിട്ടു

Posted on: November 28, 2019

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 10 ലക്ഷം കോടി പിന്നിട്ടു. പത്ത് ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന രാജ്യത്തെ ആദ്യ കമ്പനിയാണ് റിലയൻസ്. ഇന്ന് റിലയൻസ് ഓഹരികളുടെ വില 1582 രൂപ വരെ ഉയർന്നു. എണ്ണശുദ്ധീകരണത്തിൽ നിന്നുള്ള ലാഭവും ടെലികോം താരിഫ് ഉയർത്താനുള്ള തീരുമാനവുമാണ് ഓഹരിവില കുതിക്കാൻ ഇടയാക്കിയത്.

റിലയൻസിനെ 2021 ഓടെ കടരഹിത കമ്പനിയായി മാറ്റുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനവും കമ്പനിയുടെ കെമിക്കൽ റിഫൈനിംഗ് ബിസിനസുകളിൽ സൗദി ആരാംകോ 20 ശതമാനം മുതൽമുടക്കുമെന്ന വാർത്തകളും ഓഹരിനിക്ഷേപകരിൽ റിലയൻസിനോടുള്ള ആത്മവിശ്വാസം വർധിപ്പിക്കാൻ ഇടയാക്കി. ഈ വർഷം മാത്രം റിലയൻസ് ഓഹരിവിലയിൽ 40 ശതമാനം കുതിപ്പുണ്ടായി.