സി എസ് ബി ബാങ്ക് ഐപിഒ : 87 ഇരട്ടി അപേക്ഷകർ

Posted on: November 27, 2019

കൊച്ചി : സി എസ് ബി ബാങ്കിന്റെ 410 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 87 ഇരട്ടി അപേക്ഷകർ. ഓഹരി വാങ്ങാൻ 44.36 ഇരട്ടി റീട്ടെയ്ൽ നിക്ഷേപകരാണ് എത്തിയത്. നവംബർ 22 ന് ആരംഭിച്ച ഇഷ്യ 26 ന് ക്ലോസ് ചെയ്തു. ഡിസംബർ രണ്ടിന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും.

തുടർന്ന് നാലാം തീയതി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഓഹരികൾ ലിസ്റ്റ് ചെയ്യും. പത്ത് രൂപ മുഖവിലയുള്ള ഓഹരികൾക്ക് 193-195 രൂപയായിരുന്നു പ്രൈസ് ബാൻഡ്.