അതിസമ്പന്നരില്‍ മലയാളികളില്‍ ഒന്നാമത് യൂസഫലി

Posted on: October 12, 2019

കൊച്ചി : ഫോബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികള്‍ പട്ടികയില്‍ ഇടം പിടിച്ചു. ഏതാണ്ട് 30,500 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി മലയാളികളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദേശീയതലത്തില്‍ 26-ാം സ്ഥാനത്താണ് അദ്ദേഹം. 820 കോടി ഡോളര്‍ വിറ്റുവരവുള്ള ലുലു ഗ്രൂപ്പ് 2020 അവസാനത്തോടെ ഇത് 1,000 കോടി ഡോളറിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുകയാണ്.

ആര്‍. പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (22,000 കോടി രൂപ), മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ് (21,650 കോടി രൂപ), ഇന്‍ ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (16,750 കോചി രൂപ) ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി (14,550 കോടി രൂപ), ബൈജൂസ് സ്ഥാപകനും സി. ഇ. ഒ. യുമായ ബൈജി രവീന്ദ്രന്‍ (13,560 കോടി രൂപ), വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മേധാവി ഷംഷീര്‍ വയലില്‍ (10,000 കോടി രൂപ) ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്. ഡി. ഷിബുലാല്‍ (9,940 കോടി രൂപ) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

38- കാരനായ ബൈജു രവീന്ദ്രന്‍ ആദ്യമായാണ് ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ ഇടം പിടിക്കുന്നത്.

TAGS: M.A Yusafali |