അദാനി ഗ്രൂപ്പിന്റെ ഓഹരി വാങ്ങാന്‍ ഖത്തര്‍ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി

Posted on: September 21, 2019

ദോഹ : അദാനി ഇലക് ട്രിസിറ്റി മുംബൈ ലിമിറ്റഡിന്റെ ഓഹരി സ്വന്തമാക്കാന്‍ ഖത്തര്‍ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി (ക്യൂഐഎ) ലക്ഷ്യമിടുന്നതായി സൂചന. ഇതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നതായാണു വിവരം. കമ്പനിയില്‍ 20-25 ശതമാനം ഓഹരി സ്വന്തമാക്കാനാണു ക്യൂഐഎ ലക്ഷ്യമിടുന്നത്.

അതേ സമയം ഇന്ത്യയിലെ പുതിയ നിക്ഷേപം സംബന്ധിച്ചു ക്യൂഐഎയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

TAGS: Adani Group | QIA |