എസ് ബി ഐ കേരളത്തിൽ 50 ശാഖകൾ കുറയ്ക്കുന്നു

Posted on: August 18, 2019

കൊച്ചി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലെ അമ്പതോളം ശാഖകൾ അടച്ചുപൂട്ടുന്നു. അടുത്തമാസം പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ ഏറെയും റൂറൽ ബ്രാഞ്ചുകളാണ്. അടച്ചുപൂട്ടുന്ന ശാഖകളിലെ ഇടപാടുകാരെ തൊട്ടടുത്ത ശാഖകളിലേക്ക് മാറ്റും. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുക, ശാഖകളുടെ എണ്ണം കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

എസ് ബി ടി ഉൾപ്പടെയുള്ള അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനത്തോടെ രണ്ടായിരത്തോളം ബാങ്ക് ശാഖകളാണ് ഇല്ലാതായത്. എസ് ബി ഐ യുടെ ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന സ്വകാര്യ കമ്പനിക്കു വേണ്ടിയാണ് ശാഖകളുടെ എണ്ണം കുറയ്ക്കുന്നതെന്ന് ആരോപണമുണ്ട്.