സി എസ് ബി ബാങ്ക് ഐപിഒ : സെബിക്ക് കരട് രേഖകൾ സമർപ്പിച്ചു

Posted on: August 11, 2019

തൃശൂർ : സി എസ് ബി ബാങ്ക് (കാത്തലിക് സിറിയൻ ബാങ്ക്) ഇനീഷ്യൽ പബ്ലിക് ഓഫറിന് മുന്നോടിയായി സെബിക്ക് കരട് രേഖകൾ സമർപ്പിച്ചു. 400 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് സി എസ് ബി ബാങ്ക് ലക്ഷ്യമിടുന്നത്. പുതിയ ഓഹരികളിലൂടെ 30 കോടിയും പ്രീമിയത്തിലൂടെ 370 കോടി രൂപയും സമാഹരിക്കും.

ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടീശ്വരൻ പ്രേം വാട്‌സയുടെ നിക്ഷേപസ്ഥാപനമായ ഫെയർഫാക്‌സ് സി എസ് ബി യിൽ 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.