ഇത്തിഹാദ് ഇന്ത്യയിലേക്ക് ഫ്‌ളൈറ്റുകളും സീറ്റുകളും വർദ്ധിപ്പിക്കും

Posted on: September 21, 2013

ഇത്തിഹാദ് എയർവേയ്‌സ് ഇന്ത്യയിലേക്ക് ഈ വർഷാവസാനത്തോടെ കൂടുതൽ സീറ്റുകളുള്ള വീതിയേറിയ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഫ്‌ളൈറ്റുകൾ ആരംഭിക്കും. നവംബർ മുതൽ അബുദാബിയിൽ നിന്നു മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിലേക്ക് ലഭ്യമായ സീറ്റുകളുടെ എണ്ണം മൂന്നു മടങ്ങിൽ അധികം വർദ്ധിപ്പിക്കും. അബുദാബിയിൽ വിവിധ ഡെസ്റ്റിനേഷനുകളിലേക്കു കണക്ഷനുകളിലും ലഭ്യമാണ്.

Etihad_Logoഇന്ത്യ ഇത്തിഹാദ് എയർവേസിന്റെ മികച്ച വിപണിയാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും പ്രസിഡന്റുമായ ജെയിംസ് ഹോഗൻ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പുതുക്കിയ വ്യോമയാന കരാറിലൂടെ കൈവന്നിരിക്കുന്ന നേട്ടങ്ങൾ യാത്രക്കാർക്കും കയറ്റുമതി-ഇറക്കുമതി രംഗത്തുള്ളവർക്കും ഏറെ പ്രയോജനപ്പെടും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷാവസാനത്തോടെ മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിലേക്ക് അബുദാബിയിൽ നിന്നും ദിവസേന രണ്ട് ഫ്‌ളൈറ്റുകൾ ഉണ്ടാകും. വീതിയേറിയ എയർബസ് എ 340-600, എയർബസ് എ 330-200 വിമാനങ്ങൾ ഈ സെക്ടറിൽ ഉപയോഗിച്ചു തുടങ്ങും. ചെന്നൈയിൽ നിന്നും ഫ്‌ളൈറ്റിലെ സീറ്റുകൾ 136 ൽ നിന്ന് 174 ആയി ഉയരും. ജെറ്റ് എയർവേസുമായി സഹകരിച്ച് കൂടുതൽ കോഡ് ഷെയർ ഫ്‌ളൈറ്റുകൾ ആരംഭിക്കും.

TAGS: Etihad Airways |