ഇറക്കുമതി തീരുവ വർധന : സ്വർണ്ണവ്യാപാരം പ്രതിസന്ധിയിലേക്ക്

Posted on: July 6, 2019

കൊച്ചി : കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരൂവ വർധിപ്പിച്ച നടപടി സ്വർണ്ണ വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യാപാരികൾ. ഇറക്കുമതി തീരൂവ 10 ശതമാനത്തിൽ നിന്ന് 12.50 ശതമാനമായാണ് വർധിപ്പിച്ചത്. തീരുവ വർധിപ്പിച്ചത് കള്ളക്കടത്ത് സ്വർണ്ണത്തിന് ആവശ്യക്കാർ ഏറും. ഗൾഫിൽ അടുത്തയിടെ സ്വർണ്ണവില വർധിച്ചത് കള്ളക്കടത്തുകാരുടെ മാർജിൻ കുറയാൻ ഇടയാക്കിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണ്ണവില 480 രൂപ വർധിച്ചിരുന്നു.

ബജറ്റ് പ്രഖ്യാപനം ഇന്ത്യയിലേക്കുള്ള സ്വർണ്ണ കള്ളക്കടത്ത് വർധിക്കാനും കണക്കിൽപെടാത്ത വില്പനയ്ക്കും ഇടയാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു.

സ്വർണ്ണ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ വ്യക്തമാക്കി.