സെൻകോ ഗോൾഡ് കൊച്ചിയിൽ ഷോറൂം തുറക്കും

Posted on: August 1, 2015

Senco-Gold-big

ബംഗലുരു : കൊൽക്കത്ത ആസ്ഥാനമായുള്ള സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കൊച്ചി ഉൾപ്പടെ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഷോറൂം തുറക്കും. ബംഗലുരുവിൽ മൂന്നാമത്തെ ഷോറൂം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.

77 വർഷത്തെ ബിസിനസ് പാരമ്പര്യമുള്ള സെൻകോ ഗോൾഡിന് 70 ഷോറൂമുകളുണ്ട്. മൂന്നു വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം 100 ആയി വർധിപ്പിക്കും. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സായിഫ് പാർട്‌ണേഴ്‌സ് സെൻകോ ഗോൾഡിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.