May 2024
ബൈജൂസില്‍ നിക്ഷേപത്തിന് ഖത്തര്‍ ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി
Posted on: June 18, 2019
ദോഹ : വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ് സംരംഭമായ ബൈജൂസ് ലേണിംഗ് ആപ്പില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അഥോറിട്ടി (ക്യൂഐഎ). നിക്ഷേപത്തുക സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവിട്ടില്ലെങ്കിലും 20-25 കോടി ഡോളര്‍ വരുമെന്നാണ് (1400 – 1700 കോടി രൂപ) സൂചന. ബൈജൂസില്‍ ക്യൂഐഎയുടെ നേരിട്ടുള്ള ആദ്യ നിക്ഷേപമാണിത്.
ബംഗലുരു ആസ്ഥാനമായ ബൈജൂസ് ലേണിംഗ് ആപ്പിന് രൂപം നല്‍കിയത് മലയാളിയായ ബൈജു രവീന്ദ്രനാണ്. ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള വന്‍കിട നിക്ഷേപകര്‍ക്ക് ബൈജൂസ് ആപ്പില്‍ ഓഹരി പങ്കാളിത്തമുണ്ട്.
കനേഡിയന്‍ പെൻഷൻ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെ (സിപിപിഐബി) നിക്ഷേപത്തിന് തൊട്ടുപിന്നാലെയാണ് ക്യൂഐഎയുമായുള്ള കരാര്‍.
TAGS: Byjus App |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന