ബൈജൂസിന് 40 കോടി കൂടി, മൂല്യം 360 കോടി ഡോളര്‍

Posted on: December 13, 2018

ന്യൂഡല്‍ഹി : 40 കോടി ഡോളറിന്റെ പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിംഗ് ആപ്പിന് 360 കോടി ഡോളറിന്റെ മൂല്യം ( ഏകദേശം 25,800 കോടി രൂപ). കാനഡയിലെ സിപിപി ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്, നാസ്‌പേഴ്‌സ് വെഞ്ച്വേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവയാണ് പുതിയ നിക്ഷേപകര്‍.

ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പായി ബൈജൂസ് വളര്‍ന്നിരിക്കുകയാണ്. ഫ്‌ളിപ് കാര്‍ട്, പേയ് ടി എം, ഒല. ഒയോ റൂംസ് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍. 2008 ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ് ബംഗലുരുവിലെ ഓഫ്‌ലന്‍ ട്യൂഷന്‍ സെന്ററില്‍ നിന്ന് 2015 ലാണ് ലേണിംഗ് ആപ്പിലേക്ക് മാറുന്നത്.

TAGS: Byjus App |