മോഹന്‍ലാല്‍ ബൈജൂസ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: April 13, 2019

കൊച്ചി : മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന്റെ കേരള ബ്രാന്‍ഡ് അംബാസഡറായി നടന്‍ മോഹന്‍ലാല്‍ വരുന്നു. താരവുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്രചാരണത്തില്‍ രണ്ടു വ്യത്യസ്ത പരസ്യ ചിത്രങ്ങളാണുള്ളത്.