എസ് ബി ഐ ക്ക് 838 കോടി രൂപ അറ്റാദായം

Posted on: May 10, 2019

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2018-19 സാമ്പത്തിക വർഷത്തിലെ നാലാം ക്വാർട്ടറിൽ 838.4 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 7,711.17 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇക്കാലയളവിൽ പലിശവരുമാനം 15 ശതമാനം വർധിച്ച് 22,954 കോടിയായി.

മൊത്തനിഷ്‌ക്രിയ ആസ്തി 8.71 ശതമാനത്തിൽ നിന്ന് 7.53 ശതമാനമായി കുറഞ്ഞു. അറ്റനിഷ്‌ക്രിയ ആസ്തി 3.95 ശതമാനത്തിൽ നിന്ന് 3.01 ശതമാനമായി മെച്ചപ്പെട്ടു. നാലാം ക്വാർട്ടറിൽ 16,502 കോടി രൂപ വകയിരുത്തി. 2018-19 സാമ്പത്തിക വർഷത്തെ മൊത്തം വകയിരുത്തലുകൾ 53,828 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം വകയിരുത്തലുകൾ 75,039 കോടിയായിരുന്നു.