May 2024
കാത്തലിക് സിറിയൻ ബാങ്ക് ലിസ്റ്റിംഗിന് മുന്നോടിയായി പേരുമാറ്റുന്നു
Posted on: April 9, 2019
കൊച്ചി : ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കാത്തലിക് സിറിയൻ ബാങ്ക് പേരുമാറ്റാൻ ഒരുങ്ങുന്നു. സി എസ് ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്. സെപ്റ്റംബറിന് മുമ്പ് ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിബന്ധന. പേരുമാറ്റത്തിനൊപ്പം പ്രാഥമിക ഓഹരി വില്പന (ഐപിഒ)യും ഉണ്ടാകും. ഇതു സംബന്ധിച്ച അനുമതി തേടി ഓഹരിയുടമകൾക്ക് ബാങ്ക് കത്തയച്ചിട്ടുണ്ട്.
പ്രത്യേക മതത്തിന്റെ സ്ഥാപനമെന്ന തെറ്റിധാരണയിൽ ബിസിനസ് വളർച്ച തടസപ്പെടുന്ന സാഹചര്യത്തിലാണ് പേരുമാറ്റം. ബാങ്കിന്റെ ആസ്ഥാനം തൃശൂരിൽ തന്നെ നിലനിർത്തുമെന്നാണ് സൂചന. സി എസ് ബി യുടെ 51 ശതമാനം ഓഹരികൾ കനേഡിയൻ ശതകോടീശ്വരനായ പ്രേംവാട്സയുടെ ഫെയർഫാക്സ് ഹോൾഡിംഗ്സിന്റെ നിയന്ത്രണത്തിലാണ്.
TAGS: Catholic Syrian Bank |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന