തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ

Posted on: October 24, 2014

Lite-Metro-big

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ സ്ഥാപിക്കാൻ മോണോ റെയിൽ കോർപറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഡിഎംആർസി സമർപ്പിച്ച പദ്ധതി രൂപരേഖ ബോർഡ് അംഗീകരിച്ചു. അടുത്ത മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. 5,510 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിട്ടുള്ളത്.

തിരുവനന്തപുരത്ത് പള്ളിപ്പുറം മുതൽ കരമന വരയെും കോഴിക്കോട് മീഞ്ചന്ത മുതൽ മെഡിക്കൽ കോളജു വരെയുമാണ് ലൈറ്റ് മെട്രോ നടപ്പാക്കുന്നത്. മോണ റെയിൽ പദ്ധതി ഉപേക്ഷിച്ചതിനാൽ മോണോ റെയിൽ കോർപറേഷന്റെ പേര് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ എന്നായി മാറ്റും.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ നാലുമാസത്തിനുള്ളിൽ സിവിൽ നിർമാണ ജോലികൾ ആരംഭിക്കാനാകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. മൂന്നു കമ്പനികൾ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. 2021 ൽ പണി പൂർത്തിയാകമ്പോൾ ചെലവ് 6,278 കോടി രൂപയാകുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.