ഡൽഹി മെട്രോ നാലാംഘട്ടം 104 കിലോമീറ്റർ

Posted on: October 18, 2014

Delhi-Metro-big

ഡൽഹി മെട്രോ ആറു റൂട്ടുകളിലായി 103.93 കിലോമീറ്റർ ദൈർഘ്യമുള്ള നാലാംഘട്ട വികസന പദ്ധതി പ്രഖ്യാപിച്ചു. നാലാം ഘട്ടം 2022 മാർച്ചിൽ പൂർത്തിയാക്കാനാണ് പരിപാടി. ഡൽഹി ഗവൺമെന്റിന്റെയും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് 2016 ഏപ്രിലിൽ നിർമാണം ആരംഭിക്കും. നാലാം ഘട്ടം 2022 മാർച്ചിൽ പൂർത്തിയാക്കാനാണ് പരിപാടിയെന്ന് ഡിഎംആർസി വക്താവ് അറിയിച്ചു.

റിതാല-നരേല (21.73 കിമി), വെസ്റ്റ് ജനക്പുരി-ആർ കെ ആശ്രം (28.92 കിമി), മുകുന്ദപൂർ-മൗജ്പൂർ (12.54 കിമി), ഇന്ദർലോക്-ഇന്ദ്രപ്രസ്ഥ (12.58 കിമി), എയ്‌റോ സിറ്റി-തുഗ്ലകബാദ് (20.20 കിമി), ലജ്പത് നഗർ-സാകേത് ജി ബ്ലോക്ക് (7.96കിമി) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച റൂട്ടുകൾ.

ഇപ്പോൾ നിർമാണത്തിലിരിക്കുന്ന മൂന്നാംഘട്ടത്തിലെ ജഹാംഗീർപുരി-ബാദ്‌ലി (4.48 കിമി) 2015 മാർച്ചിലും ഫരീദബാദ് എക്‌സ്‌ടെൻഷൻ (13.87 കിമി) 2015 മെയ് മാസത്തിലും മണ്ഡിഹൗസ്-കാഷ്മീരി ഗേറ്റ് (9.37 കിമി) 2015 ഡിസംബറിലും ജനക്പുരി-കാളിന്ദീകുഞ്ച് (33.49 കിമി) 2016 മാർച്ചിലും പൂർത്തിയാകും.