ആഭ്യന്തര വിമാനക്കമ്പനികള്‍ സ്വന്തമാക്കിയത് 120 വിമാനങ്ങള്‍

Posted on: January 7, 2019

മുംബൈ : ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ 2018 -ല്‍ 120 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഒറ്റവര്‍ഷംകൊണ്ട് ഇത്രയും പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഒമ്പതു വിമാനക്കമ്പനിക്കള്‍ക്കും കൂടി മൊത്തം 660 വിമാനങ്ങളായി.

കഴിഞ്ഞവര്‍ഷം പുതുതായി എത്തിയ വിമാനങ്ങളില്‍ പകുതിക്കടുത്ത് സ്വന്തമാക്കിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങളാണ് ഇന്‍ഡിഗോ പുതുതായി ചേര്‍ത്തത്. ഇതോടെ ഇന്‍ഡിഗോ വിമാനങ്ങളുടെ എണ്ണം 206 ആയി. എയര്‍ ഇന്ത്യയുടേത് 125, ജെറ്റ് എയര്‍വേസിന്റേത് 124 എന്നിങ്ങനെയായി ഉയര്‍ന്നിട്ടുണ്ട്. പുതിയ വിമാനങ്ങളില്‍ നല്ലൊരു പങ്കും എയര്‍ബെസ് എ 320 നിയോ ശ്രേണിയിലുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.