ഈസി എയർ ഒക്‌ടോബറിൽ

Posted on: June 19, 2015

Premier-Airways-Big

ന്യൂഡൽഹി : പുതിയ ലോകോസ്റ്റ് എയർലൈനായ ഈസി എയർ ഒക്ടോബറിൽ സർവീസ് തുടങ്ങിയേക്കും. ചെന്നൈ ആസ്ഥാനമായുള്ള പ്രീമിയർ എയർവേസ് ലിമിറ്റഡ് ആണ് ഈസി എയർ പ്രമോട്ട് ചെയ്യുന്നത്.

എയർബസ് എ 320 എയർക്രാഫ്റ്റുകളാകും സർവീസിന് ഉപയോഗിക്കുന്നത്. 40 എയർബസ് എ 320 നിയോ വിമാനങ്ങൾ വാങ്ങാൻ വൈകാതെ ഓർഡർ നൽകുമെന്നാണ് വിപണിവൃത്തങ്ങളുടെ നിഗമനം.