കെഎസ്ആർടിസി ഡീസലിന് കൂടുതൽ വില നൽകണമെന്ന് ഐഒസി

Posted on: September 16, 2013

ksrtc-super-fast-busകെഎസ്ആർടിസി ഇനി മുതൽ ഡീസൽ ലിറ്ററിന് 14.52 രൂപ അധികം നൽകണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. ഇതുസംബന്ധിച്ച കത്ത് കെഎസ്ആർടിസി മാനേജ്‌മെന്റിനു നൽകിക്കഴിഞ്ഞു. ഇതോടെ കെഎസ്ആർടിസി വാങ്ങുന്ന ഡീസൽ ലിറ്ററിന് 68.39 രൂപ നൽകേണ്ടി വരും.

ഇപ്പോൾ പ്രതിമാസം 97.24 കോടിയാണ് കെഎസ്ആർടിസിയുടെ ഡീസൽ ചെലവ്. ഐഒസിയുടെ തീരുമാനം നടപ്പാക്കേണ്ടി വന്നാൽ 19.60 കോടി രൂപ അധികബാധ്യത വരും. അധികബാധ്യത താങ്ങാനാവില്ലെന്ന് ഗതാഗതമന്ത്രി ആര്യാടൻ മുഹമ്മദ് അഭിപ്രായപ്പെട്ടു.

 

TAGS: Disel Price | KSRTC |