ക്ലീൻ ഇന്ത്യ മിഷന് 62,000 കോടി

Posted on: September 25, 2014

Urban-waste-CSനഗര ശുചീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ക്ലീൻ ഇന്ത്യ മിഷന് 62,000 കോടിയുടെ പദ്ധതി. അഞ്ചു വർഷത്തിനുള്ളിൽ 4,041 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ രണ്ടിന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. ഖരമാലിന്യ നിർമാർജനം, പൊതുശുചിമുറികൾ, പൊതുജനാരോഗ്യ ബോധവത്കരണം, തോട്ടിപ്പണി അവസാനിപ്പിക്കൽ, തുടങ്ങി നിരവധി കർമ്മ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

ഗ്രാമീണമേഖലയിൽ സ്വഛ്ഭാരത് മിഷനുമായി സഹകരിച്ചും നഗരവികസന മന്ത്രാലയം പട്ടണങ്ങളിലും പദ്ധതി നടപ്പാക്കും.സ്വഛ് ഭാരത് മിഷനും നിർമൽ ഭാരത് അഭിയാനും സംയോജിപ്പിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ശുചിമുറികൾ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കോർപറേറ്റ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിരവധി സ്ഥാപനങ്ങൾ ഇതിനായി മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്.