സ്വഛ് ഭാരത് മിഷന് തുടക്കമായി

Posted on: October 2, 2014

Narendra-modi-launches-swacഗാന്ധിജയന്തി ദിനത്തിൽ സ്വഛ് ഭാരത് മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. 2019 ഓടെ രാജ്യത്ത് പൂർണ ശുചിത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ന്യൂഡൽഹിയിലെ വാൽമീകി കോളനി വൃത്തിയാക്കാൻ ചൂലുമായി ഇറങ്ങിയാണ് മോദി തുടക്കം കുറിച്ചത്. തലസ്ഥാനത്തെ ശുചീകരണ തൊഴിലാളികളാണ് വാൽമീകി കോളനിൽ താമസിക്കുന്നത്.

തുടർന്ന് രാജ്പഥിൽ നടന്ന ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥർക്കു പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വഛ് ഭാരത് മിഷന് രാഷ്ട്രീയമില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി എല്ലാ വിഭാഗം ജനങ്ങളോടും പദ്ധതിയുമായി സഹകരിക്കാൻ ആഹ്വാനം ചെയ്തു. എല്ലാവർക്കും ശൗചാലയങ്ങൾ എന്ന ലക്ഷ്യവും അതീവ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി, വെങ്കയ്യ നായിഡു തുടങ്ങിയവർ പ്രധനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. 31 ലക്ഷം സർക്കാർ ഉദ്യോഗസ്ഥർ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ശുചിത്വ ഭാരത്തിനായി പ്രതിജ്ഞയെടുത്തു.