അംഗൻവാടികൾ നിർമിക്കാൻ വേദാന്ത ഗ്രൂപ്പം കേന്ദ്രഗവൺമെന്റും തമ്മിൽ ധാരണ

Posted on: September 26, 2015

Vedanta-Lanjigarh-Gate-Big

കൊച്ചി : നാലായിരം അംഗൻവാടികൾ വികസിപ്പിക്കാനും നവീകരിക്കാനും കേന്ദ്ര വനിത- ശിശു വികസന മന്ത്രാലയവും വേദാന്ത ഗ്രൂപ്പം തമ്മിൽ ധാരണാപത്രം ഒപ്പു വച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വനിതാ- ശിശു വികസനമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് കുമാർ, കെയ്ൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മയാങ്ക് അഷറുമാണ് ധാരണാപത്രത്തിൽ ഒപ്പു വച്ചത്.

പുതുതലമുറ അംഗൻവാടി കേന്ദ്രങ്ങൾ നിർമിക്കുന്നതിനായി വേദാന്ത 400 കോടി രൂപ മുതൽ മുടക്കും. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്, സ്ത്രീകളുടെ നൈപുണ്യവികസനം, ഡിജിറ്റൽ ഇന്ത്യ എന്നീ പദ്ധതികളോടു ചേർന്നാണ് വേദാന്ത ഈ പദ്ധതിയിൽ സഹകരിക്കുന്നത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് – പ്രൈവറ്റ് പാർട്ണർഷിപ് പദ്ധതിയാണിത്.

സൗരോർജം, ഇ- ലേണിംഗിനുളള ടെലിവിഷൻ, വൃത്തിയുളള ടോയ്‌ലറ്റുകൾ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ അംഗൻവാടികളിൽ ഉണ്ടായിരിക്കും. ഏതാണ്ട് 700 ചതുരശ്രയടിയായിരിക്കും വിസ്തീർണം. ഇതു നിർമിക്കുവാൻ 10 ലക്ഷം രൂപ ചെലവു വരുമെന്നു കണക്കാക്കുന്നു. പ്രീ- ഫാബ്രിക്കേറ്റഡ്, പരിസ്ഥിതിസൗഹൃദ സ്ട്രക്ചർ ഉപയോഗിച്ച് വേദാന്തയാണ് ഈ കെട്ടിടങ്ങൾ തീർക്കുക. പണി പൂർത്തിയാക്കിയ അംഗൻവാടികൾ അതാതു പഞ്ചായത്ത്, നഗരസഭകൾക്കു കൈമാറും.