കണ്ണൂർ വിമാനത്താവളം അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാകും

Posted on: October 31, 2017

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് കിയാൽ എംഡി പി. ബാലകിരൺ പറഞ്ഞു. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. എൻജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ 95 ശതമാനവും പൂർത്തിയായി. അറൈവൽ ടെർമിനലിന്റെയും റൺവേയുടെയും ജോലികൾ ജനുവരിയോടെ പൂർത്തിയാകും. വിമാനത്താവളത്തിന് ആവശ്യമായ മറ്റ് സംവിധാനങ്ങൾക്കു വേണ്ടിയുള്ള 25 കൊമേഴ്‌സ്യൽ ടെൻഡർ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും എംഡി വ്യക്തമാക്കി.

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാലുവരിയാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററാക്കാൻ ആവശ്യമായ 255 ഏക്കർ ഭൂമി കൂടി ഉടനെ ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി.

TAGS: Kannur Airport |