ഐടിസി 40 ഹോട്ടലുകൾ ആരംഭിക്കുന്നു

Posted on: September 17, 2017

ന്യൂഡൽഹി : ഐടിസി 40 പുതിയ ഹോട്ടലുകൾ ആരംഭിക്കുന്നു. 5000 മുറികൾ ഈ ഹോട്ടലുകളിലുണ്ടാകും. പദ്ധതിക്കായി 25,000 കോടി രൂപ മുതൽമുടക്കുമെന്ന് ഐടിസി സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക് ടറുമായ സഞ്ജീവ് പുരി പറഞ്ഞു. പത്ത് ഹോട്ടലുകൾ അടുത്ത മൂന്നര വർഷത്തിനുള്ളിൽ തുറക്കും. കോൽക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, ശ്രീനഗർ, കോയമ്പത്തൂർ, ഭുവനേശ്വവർ, ഗുണ്ടൂർ, അമൃതസർ, കൊളംബോ (ശ്രീലങ്ക) എന്നിവിടങ്ങളിലാണ് പുതിയ ഹോട്ടലുകൾ നിർമ്മിച്ചുവരുന്നത്.

ഐടിസി ഹോട്ടൽസ്, വെൽകം ഹോട്ടൽ, ഫോർച്യൂൺ, വെൽകം ഹെറിറ്റേജ് എന്നീ ബ്രാൻഡുകളിലായി നൂറോളം ഹോട്ടലുകളാണ് ഐടിസിക്കുള്ളത്. രാജ്യത്തെ 70 കേന്ദ്രങ്ങളിലായി ഐടിസിക്ക് 9,000 ഹോട്ടൽ മുറികളുണ്ട്. ഐടിസി ഹോട്ടൽ 2016-17 ൽ 14,14.39 കോടി രൂപ വരുമാനം നേടിയിരുന്നു. തൊട്ടുമുൻവർഷം 1,357.43 കോടിയായിരുന്നു വരുമാനം.