ഗുണ്ടൂരിൽ ഐടിസിയുടെ മൈ ഫോർച്യൂൺ

Posted on: May 1, 2016

ITC-My-Fortune-Big

കൊച്ചി : ഐടിസി ഹോട്ടൽസ് അമരാവതിയിൽ 145 കോടി മുതൽ മുടക്കിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹോട്ടലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. മൈ ഫോർച്യൂണിൽ 144 മുറികൾ ഉണ്ടാകും. 500 അതിഥികളെ ഉൾക്കൊള്ളാനകുന്ന തൂണുകളില്ലാത്ത 5,000 ചതുരശ്രയടി വിസ്തീർണമുള്ള ബാൾറൂമും ഹോട്ടലിന്റെ ഭാഗമായുണ്ടാകും. ലോകോത്തര നിലവാരമുള്ള സ്പാ, ജിംനേഷ്യം, സ്‌പെഷ്യാലിറ്റി റെസ്റ്റോറൻ എന്നിവയുമുണ്ടാകും. ഹോട്ടൽ 2019 ൽ അതിഥികൾക്ക് തുറന്നുകൊടുക്കും.

വിശാഖപട്ടണത്തും പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ ഐടിസിക്ക് പദ്ധതിയുണ്ട്. ആന്ധ്രാപ്രദേശിലെ 13 ജില്ലകളിൽ 11 എണ്ണത്തിലും ഐടിസിക്കു സാന്നിധ്യമുണ്ടെന്ന് ഗ്രൂപ്പ് ചെയർമാൻ വൈ. സി ദേവേശ്വർ പറഞ്ഞു.