May 2024
ഐസിഐസിഐ ബാങ്കിന്റെ അറ്റാദായത്തിൽ റെക്കോർഡ് വളർച്ച
Posted on: May 4, 2017
മുംബൈ : ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ റെക്കോർഡ് വളർച്ച കൈവരിച്ചു. അറ്റാദായം 2015-16 ജനുവരി-മാർച്ച് ക്വാർട്ടറിലെ 702 കോടിയിൽ നിന്ന് 2016-17 ജനുവരി-മാർച്ച് ക്വാർട്ടറിൽ 2025 കോടിയായി ഉയർന്നു. കുറഞ്ഞ വകയിരുത്തലുകളും 981 കോടിയുടെ ആദായനികുതി റീഫണ്ടുമാണ് അറ്റാദായം ഉയരാൻ ഇടയാക്കിയത്.
2016-17 സാമ്പത്തികവർഷത്തെ അറ്റാദായം 9,801 കോടിയായി. മുൻവർഷം 9,726 കോടിയായിരുന്നു അറ്റാദായം. ഓഹരി ഒന്നിന് 2.50 രൂപ പ്രകാരം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ഓഹരികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വായ്പകൾ 7 ശതമാനം വർധിച്ച് 464,232 കോടി രൂപയായി. നിക്ഷേപം 16 ശതമാനം വർധിച്ച് 490,039 കോടി രൂപയായി.
TAGS: ICICI BANK |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന