എസ് ബി ഐ വായ്പാനിരക്കിൽ 0.90 % കുറച്ചു

Posted on: January 1, 2017

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനിരക്കിൽ 0.90 ശതമാനം കുറവ് വരുത്തി. 2008 ന് ശേഷമുള്ള ഏറ്റവു വലിയ നിരക്ക് കുറയ്ക്കലാണിത്. ഇതോടെ പലിശ നിരക്ക് 8.90 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയും. ജനുവരി രണ്ട് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

വനിതകളുടെ ഭവനവായ്പയ്ക്ക് 8.20 ശതമാനവും മറ്റുള്ളവർക്ക് 8.25 ശതമാനവുമായിരിക്കും പുതിയ പലിശനിരക്ക്. ഐഡിബിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നിവയും കഴിഞ്ഞയാഴ്ച പലിശനിരക്ക് കുറച്ചിരുന്നു.