പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചു

Posted on: August 31, 2013

HP Petrol pump

പെട്രോൾ ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയും വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വർധന ഇന്നലെ അർധരാത്രി നിലവിൽ വന്നു. രൂപയുടെ തകർച്ചയും അന്താരാഷ്്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലവർധനയും കണക്കിലെടുത്താണ് വർധനവ്. കേരളത്തിൽ പെട്രോളിന്റെ വില ലിറ്ററിന് 76-77 രൂപയായി. ഡീസലിന്റെ വില 54-55.50 നിരക്കിലുമായി.

ജൂൺ മാസത്തിനു ശേഷം ആറാം തവണയാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. ഓരോ ലിറ്റർ ഡീസൽ വിൽക്കുമ്പോഴും 10.22 രൂപയാണ് എണ്ണക്കമ്പനികൾ നേരിടുന്ന നഷ്്ടം. എണ്ണക്കമ്പനികൾക്ക് സബ്‌സിഡി നൽകുന്നതുമൂലമുള്ള സർക്കാരിന്റെ നഷ്്ടം 1,80,000 കോടി രൂപയായി.