May 2024
എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ കോൾ ഓഫർ
Posted on: December 8, 2016
ന്യൂഡൽഹി : റിലയൻസ് ജിയോയ്ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായി എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ കോളുകളും ഡാറ്റാ സേവനങ്ങളും പ്രഖ്യാപിച്ചു. 145 രൂപയുടെയും 345 രൂപയുടെയും രണ്ട് ഓഫർ പായ്ക്കുകളാണ് എയർടെൽ പുറത്തിറക്കിയിട്ടുള്ളത്. 145 രൂപയുടെ പായ്ക്കിൽ 4ജി മൊബൈലിൽ 300 എംബി ഡാറ്റയും എയർടെൽ ടു എയർടെൽ സൗജന്യ ലോക്കൽ, എസ്ടിഡി കോളുകളും ലഭിക്കും. ഈ ഓഫർപ്രകാരം എയർടെൽ ടു എയർടെൽ കോളുകൾക്ക് പുറമെ ബേസിക് മൊബൈലിൽ 50 എംബി ഡാറ്റ ലഭ്യമാകും.
345 രൂപയുടെ ഓഫറിൽ 4ജി മൊബൈലിൽ 1ജിബി ഡാറ്റയും ഏതു നെറ്റ് വർക്കിലേക്കും സൗജന്യ ലോക്കൽ, എസ്ടിഡി കോളുകളും ലഭിക്കും. ഈ ഓഫർ പ്രകാരം ഏതു നെറ്റ് വർക്കിലേക്കുമുള്ള സൗജന്യ കോളുകൾക്ക് പുറമെ ബേസിക് മൊബൈലിൽ 50 എംബി ഡാറ്റ ലഭ്യമാകും. രണ്ട് പായ്ക്കുകളുടെയും കാലാവധി 28 ദിവസമാണ്.
TAGS: Airtel | Airtel Offers | Bharti Airtel |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന