നോട്ട് പിൻവലിക്കൽ : സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

Posted on: November 18, 2016

supreme-court-of-india-big

ന്യൂഡൽഹി : നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. നോട്ടുമാറാനുള്ള പരിധി 2000 രൂപയായി കുറച്ച് ജനങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. നോട്ട് നിരോധനത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചു.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രഗവൺമെന്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ നോട്ടുനിരോധനത്തിനെതിരെയുള്ള കേസുകൾ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.