കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം

Posted on: November 15, 2016

ink-mark-in-finger-big

ന്യൂഡൽഹി : പിൻവലിക്കപ്പെട്ട കറൻസികൾ മാറുന്നതിന് കേന്ദ്ര ഗവൺമെന്റ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നോട്ടുകൾ മാറാൻ എത്തുന്നവരുടെ വരിലുകളിൽ മഷി പുരട്ടുമെന്ന് ധനകാര്യസെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞു.

ഒരിക്കൽ നോട്ടുമാറാൻ എത്തിയവർ വീണ്ടും എത്തുന്നത് തടയാനാണിത്. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം മാറുന്നതായുള്ള സംശയത്തെ തുടർന്നാണിത്. ജൻധൻ അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കും.