പഴയ 500 നോട്ടുകൾ നാളെ വരെ പെട്രോൾ പമ്പുകളിൽ മാറാം

Posted on: December 1, 2016

old-rs-500-notes-big

ന്യൂഡൽഹി : പഴയ 500 നോട്ടുകൾ ഉപയോഗിച്ച് നാളെ വരെ മാത്രമെ വിമാനടിക്കറ്റുകളും പെട്രോളും വാങ്ങാൻ സാധിക്കുകയുള്ളു. നേരത്തെ ഡിസംബർ 15 വരെ പെട്രോൾ പമ്പുകളിൽ പഴയ കറൻസി നോട്ടുകൾ ഉപയോഗിക്കാമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്.

എന്നാൽ ഇതൊടൊപ്പം പ്രഖ്യാപിച്ച മറ്റ് സേവനങ്ങൾക്ക് പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കാം. 500 രൂപ വരെയുള്ള പ്രീപെയ്ഡ് മൊബൈൽ റീചാർജ്, ഗവൺമെന്റ് സ്‌കൂളുകളിലെ 2000 രൂപ വരെയുള്ള ഫീസുകൾ, വൈദ്യുതി, വെള്ളം തുടങ്ങിയ സേവനങ്ങളുടെ ബില്ലും കുടിശികയും അടയ്ക്കാനും പഴയ 500 നോട്ടുകൾ ഉപയോഗിക്കാനാകും.