ഇന്ത്യയിലെ 90 ശതമാനം എടിഎമ്മുകളും പുനർക്രമീകരിച്ചു

Posted on: December 2, 2016

atm-que-big

ന്യൂഡൽഹി : നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്തെ 90 ശതമാനം എടിഎമ്മുകളും പുതിയ കറൻസികൾക്ക് അനുയോജ്യമായവിധത്തിൽ പുനർക്രമീകരിച്ചു. 180,000 ത്തോളം എടിഎമ്മുകളാണ് ഇതേവരെ റീകാലിബ്രേറ്റ് ചെയ്തിട്ടുള്ളത്. ശേഷിക്കുന്നവ എതാനും ദിവസങ്ങൾക്കുള്ളിൽ പുനർക്രമീകരിക്കപ്പെടും. നവംബർ 30 ന് മുമ്പ് എടിഎമ്മുകളെല്ലാം റീകാലിബ്രേറ്റ് ചെയ്യണമെന്നായിരുന്നു എടിഎം നിർമാതാക്കൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നത്.

റീ കാലിബ്രേഷൻ പൂർത്തിയായാലും 2000 ന്റെ നോട്ടുകൾ മാത്രമാണ് മിക്ക എടിഎമ്മുകളിലും ഇപ്പോഴും ലഭിക്കുന്നത്. ശബളവും പെൻഷനും വിതരണം ചെയ്യാൻ കൂടുതൽ കറൻസികൾ വേണ്ടി വരുന്ന സാഹചര്യത്തിൽ 2000 ന്റെ നോട്ടുകൾ മാത്രമാണ് എടിഎമ്മുകളിൽ നിറയ്ക്കുന്നത്. 500, 100 നോട്ടുകൾ കൂടി എടിഎമ്മുകളിൽ കൂടി ലഭ്യമാക്കിയാൽ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് അയവുണ്ടാവുകയുള്ളു. എടിഎം വഴി പിൻവലിക്കാവുന്ന പണത്തിന്റെ പരിധി ഉയർത്താത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.